Section

malabari-logo-mobile

മോഹന്‍ലാലിന്റെ ഭാര്യയാകാന്‍ നായികമാര്‍ക്ക് താല്‍പ്പര്യമില്ല

HIGHLIGHTS : മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ നായികയാവാന്‍ നടിമാര്‍

മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ നായികയാവാന്‍ നടിമാര്‍ ആവേശം കൊള്ളുമ്പോള്‍ മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിക്കാന്‍ നടിമാരെ കിട്ടുന്നില്ലത്രെ. ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന ‘മൈ ഫാമിലി’ എന്ന ചിത്രത്തിലേക്കാണ് നായികമാരെ കിട്ടാനില്ലാത്തത്.

ഈ ചിത്രത്തില്‍ രണ്ടു പെണ്‍മക്കളുടെ അമ്മയായാണ് നായികമാര്‍ വേഷമിടേണ്ടത്. അതുമാത്രമല്ല ഇതിലൊരു കുട്ടിക്ക് 17 വയസ്സ് പ്രായവുമുണ്ട്!. ഈയൊരൊറ്റ കാരണം കൊണ്ടാണ് ലാലിന് നായികയെ കിട്ടാത്തത്. ലാലിന്റെ നായികയായില്ലെങ്കിലും വേണ്ടീല ഏതായാലും 17 കാരിയുടെ അമ്മയാകാന്‍ ഒരു കാരണവശാലും ഒരുക്കമല്ല എന്ന നിലപാടില്‍ തന്നെയാണ് മലയാളത്തിലെ നായികമാരെല്ലാം.

sameeksha-malabarinews

സെപ്റ്റംബറില്‍ ഷൂട്ടിങ് ആരംഭിക്കാനിരിക്കുന്ന ഈ ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ നായികയില്ലാതെ ചിത്രം ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് സംവിധായകന്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!