റിസര്‍വ് ബാങ്ക് ഭവന, വാഹന വായ്പ പലിശ നിരക്ക് കുറയ്ക്കുന്നു.

HIGHLIGHTS : ദില്ലി: റിസര്‍ബാങ്കിന്റെ പുതുക്കിയ വായ്പ നയം പ്രഖ്യാപിച്ചു. അടിസ്ഥാന പലിശ നിരക്കിലും

cite

ദില്ലി: റിസര്‍ബാങ്കിന്റെ പുതുക്കിയ വായ്പ നയം പ്രഖ്യാപിച്ചു. അടിസ്ഥാന പലിശ നിരക്കിലും കരുതല്‍ ധനാനുപാതത്തിലും കാല്‍ശതമാനം കുറവ് വരുത്താനാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കില്‍ കുറവുണ്ടാകും. ഇന്ന് ചേര്‍ന്ന പണയ- വായ്പാനയ അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നിലവില്‍ നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് നിലവില്‍ എട്ടു ശതമാനമാണ്. ഇത് 7.75 ശതമാനമായി കുറയും. സിആര്‍ആര്‍ ഇപ്പോള്‍ 4.25 ശതമാനമെന്നത് 4.0 ശതമാനമാക്കി കുറയ്ക്കും.

പണപ്പെരുപ്പം മൂന്നു വര്‍ഷത്തിനുള്ളില്‍ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയതോടെയാണ് നിരക്കുകള്‍ കുറയ്ക്കാന്‍ ആര്‍ബിഐ തയ്യാറായത്. പണപ്പെരുപ്പം നേരത്തെ ഗണ്യമായ് കുതിച്ചുയര്‍ന്നതോടെയായിരുന്നു ആര്‍ആര്‍ബിഐ റിപോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ ഉയര്‍ന്ന തോതില്‍ വര്‍ദ്ധിപ്പിച്ചത്.

2012 ഏപ്രിലിനുശേഷം ആദ്യമായിട്ടാണിപ്പോള്‍ ആര്‍ബിഐ പലിശ കുറയ്ക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!