Section

malabari-logo-mobile

5 മാസം പ്രായമുള്ള കുഞ്ഞിന്റെ മൂക്കും ചുണ്ടും കവിളും പിതാവ് കടിച്ചെടുത്തു

HIGHLIGHTS : ജയ്പ്പൂര്‍: അഞ്ചുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ

ജയ്പ്പൂര്‍: അഞ്ചുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൂക്കും ചുണ്ടും കവിളും പിതാവ് കടിച്ചുമുറിച്ചു. രാജസ്ഥാനിലെ ബിക്കാനീറിനു സമീപം സിയാനയിലുള്ള ബഹാദൂര്‍ സിംഗ് എന്നയാളാണ് സ്വന്തം കുഞ്ഞിനോട് ക്രൂരവും പൈശാചികവുമായി പെരുമാറിയത്.

മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയോട് വഴക്കുണ്ടാക്കിയ അരിശം തീരാഞ്ഞ് മൂത്തമകള്‍ മൂന്നു വയസ്സുകാരി ഭന്‍വാരിയെ ക്രുരമായി തല്ലുകയും പിന്നീട് അഞ്ചുമാസം പ്രായമുള്ള രാധയെ ക്രൂരമായ് കടിച്ച് മുറിവേല്‍പ്പിക്കുകയുമായിരുന്നു.

sameeksha-malabarinews

ഇവരുടെ കരച്ചില്‍ കേട്ട് സമീപ വാസികള്‍ ഓടിയെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന കുഞ്ഞിനെ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ബഹാദൂറിനെ പോലീസിലേല്‍പ്പിക്കുകയും ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!