Section

malabari-logo-mobile

ബഹിരാകാശത്തേക്ക് കുരങ്ങനെ അയച്ച് ഇറാന്റെ പരീക്ഷണം.

HIGHLIGHTS : ഇറാന്‍: ബഹിരാകാശത്തേക്ക് മനുഷ്യനു മുമ്പേ കുരങ്ങനെ അയച്ച് ഇറാന്‍ പരീക്ഷണം നടത്തി വിജയിച്ചതായി

ബഹിരാകാശത്തേക്ക് കുരങ്ങനെ അയച്ച് ഇറാന്റെ പരീക്ഷണം.

ഇറാന്‍: ബഹിരാകാശത്തേക്ക് മനുഷ്യനു മുമ്പേ കുരങ്ങനെ അയച്ച് ഇറാന്‍ പരീക്ഷണം നടത്തി വിജയിച്ചതായി ഇറാനിയന്‍ ചാനല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഇറാന്‍ പ്രാദേശികമായി വികസിപ്പിച്ചെടുത്തിരിക്കുന്ന പിഷ്ഗാം പയനിയര്‍ എന്ന ബഹിരാകാശ ക്യാപ്‌സ്യൂളിലാണ് കുരങ്ങനെ കയ്റ്റിവിട്ടത്. രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ രംഗത്തുള്ള ഈ സുപ്രധാന ചുവടുവെപ്പിനെ ഇറാന്‍ ജനത അത്യാഹ്ലാദത്തോടെയാണ് സ്വീകരിച്ചത്്.

sameeksha-malabarinews

ഏകദേശം 12 കിലോ മീറ്റര്‍ ഉയരത്തിലെത്തിയ ശേഷമാണ് കുരങ്ങന്‍ ജീവനോടെ തിരിച്ചെത്തിയത്.

കുരങ്ങനും മനുഷ്യനും നമ്മിലുള്ള ജനിതകമായ സാമ്യം കൊണ്ടാണ് പരീക്ഷണത്തിനായി കുരങ്ങനെ തിരഞ്ഞെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. അടുത്ത എട്ടു വര്‍ഷത്തിനുള്ളില്‍ ഇറാന് ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഈ വര്‍ഷം മാര്‍ച്ച് അവസാനത്തിന് മുമ്പ് ഷരീഷ്‌സാറ്റ് സാറ്റലൈറ്റ് ഭ്രമണപഥത്തിലേക്ക് അയക്കുമെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.

ആണവായുധങ്ങള്‍ വഹിക്കുന്നതിന് ആവശ്യമായിട്ടുള്ള ദീര്‍ഘദൂര മിസൈല്‍ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുവേണ്ടിയാണ് ഇറാന്‍ ഈ ശ്രമം നടത്തിയതെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെയും ഇസ്രായേലിന്റെയും ആരോപണം. എന്നാല്‍ ഈ ആരോപണത്തെ ഇറാന്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദ്‌നെജാദ് പൂര്‍ണമായും നിഷേധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!