രാജിവെക്കാന്‍ വിസമ്മതിച്ചു: ഗവര്‍ണര്‍ ശങ്കരനാരായണനെ മിസ്സോറാമിലേക്ക് സ്ഥലംമാറ്റി

downloaddownloadമുംബൈ: നരേന്ദ്രമോഡി സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണസ്ഥാനം രാജിവെക്കാന്‍ വിസമ്മതിച്ച മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണനെ സ്ഥലംമാറ്റി. മിസോറാം ഗവര്‍ണറായാണ് ശങ്കരനാരായണനെ മാറ്റിയത്. ഇതുസംബന്ധിച്ച ഉത്തരവ് ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് രാഷ്ട്രപതിഭവന്‍ പുറത്തിറക്കിയത്. ഗുജറാത്ത് ഗവര്‍ണറായ ഒ പി കോഹ്‌ലിക്കാണ് മഹാരാഷ്ട്രയുടെ ചുമതല.

മിസോറാം ഗവര്‍ണറായിരുന്ന കമലാ ബേനിവാളിനെ പുറത്താക്കിയ ഒഴിവിലേക്കാണ് ശങ്കരനാരായണന്റെ നിയമനം. ശങ്കരനാരായണന് 2017 വരെയാണ് ഗവര്‍ണര്‍ പദവിയില്‍ തുടരാനുള്ള കാലാവധി.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ ഗവര്‍ണര്‍ വേണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

Share news
error: Content is protected !!
Scroll to Top