Section

malabari-logo-mobile

ബിയര്‍ പാര്‍ലറുകള്‍ പൂട്ടുമോ ?

HIGHLIGHTS : കോഴിക്കോട്:സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബിയര്‍പാര്‍ലറുകള്‍ പൂട്ടുമോ? പുതുതായി സര്‍ക്കാര്‍ കൊണ്ടുവരുന്ന മദ്യനയത്തില്‍ ബിയര്‍പാര്‍ലറുകള...

AIR INDIA copyAIR INDIA copyAIR INDIA copyകോഴിക്കോട്:സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബിയര്‍പാര്‍ലറുകള്‍ പൂട്ടുമോ? പുതുതായി സര്‍ക്കാര്‍ കൊണ്ടുവരുന്ന മദ്യനയത്തില്‍ ബിയര്‍പാര്‍ലറുകളെ കുറിച്ച് എവിടെയും പരാമര്‍ശിച്ചിട്ടില്ലെങ്ങിലും കൗമാരക്കാരെയും യുവാക്കളെയും മദ്യത്തിന്റെ ലോകത്തേക്ക് ആകര്‍ഷിക്കുന്ന ബിയറിന്റെ ലഭ്യത സുലഭമായാല്‍ അത് പുതതായി നടപ്പിലാക്കുന്ന മദ്യനയത്തിന്റെ മെറിറ്റിനെ തന്നെ ചോദ്യം ചെയ്‌തേക്കും.

സംസ്ഥാനത്ത് 60ഓളം ബിയര്‍/വൈന്‍പാര്‍ലറുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്. എക്‌സൈസ് വകുപ്പ് 120 പാര്‍ലറുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്ങിലും ഇവയില്‍ പലതും അടച്ചുപൂട്ടുകയോ ബാറുകളായി മാറുകയോ ചെയ്തിട്ടുണ്ട്. എറ്റവും കുടുതല്‍ ബിയര്‍ പാര്‍ലറുകള്‍ നടത്തുന്നത് സര്‍ക്കാര്‍ ഏജന്‍സിയായ കെടിഡിസിയാണ്. ഇരുപത് ബിയര്‍പാര്‍ലറുകളാണ് ഇവരുടെ ഉടമസ്ഥതയിലുള്ളത്. നാലു ലക്ഷം രൂപയാണ് ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് ഫീസ് ആയി ഈടാക്കുന്നത്.

sameeksha-malabarinews

വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉപഭോഗം ദോഷകരമല്ലന്ന് വിലയിരുത്തലാണ് പൊതുവെ ഉള്ളതെങ്ങിലും, ബാറുകള്‍ അടച്ചുപൂട്ടുകയും മദ്യലഭ്യതകുറയുകയും ചെയ്യുമ്പോള്‍ പാര്‍ലറുകള്‍ ബാറായി മാറുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. മദ്യനയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്ന നിയമങ്ങള്‍ വരേണ്ടതുണ്ട്. ക്ലബ്ബുകളിലും സ്തകാരങ്ങളിലും മദ്യം വിളമ്പുന്നതിനും നിലവിലെ അബ്കാരി ആക്ടില്‍ വകുപ്പുകളുണ്ട്. ഘട്ടം ഘട്ടമായി മദ്യം നിരോധനം നടപ്പിലാക്കുകയെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി തുടക്കത്തില്‍ തന്നെ ബിയര്‍പാര്‍ലറുകള്‍ പൂട്ടുമോ എന്ന് വരും ദിവസങ്ങളില്‍ അറിയാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!