HIGHLIGHTS : തിരു :സോളാര്‍ കേസില്‍ നഷ്ടപ്പെട്ട പ്രതി്ച്ഛായ ഉമ്മന്‍ചാണ്ടി
തിരു :സോളാര്‍ കേസില്‍ നഷ്ടപ്പെട്ട പ്രതി്ച്ഛായ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുനസംഘടനയിലൂടെ അത് വീണ്ടെടുക്കാനാകുമോ എന്ന ശ്രമത്തില്‍. പുനസംഘടനയിലൂടെ രമേശ് ചെന്നിത്തലെയെ മന്ത്രിസഭയിലെടുത്ത് പ്രശനപരിഹാരം നടത്താനാകുമെന്നാണ് ഹൈക്കമാന്റിന്റെയും പ്രതീക്ഷ. മന്ത്രിസഭയില്‍ രമേശിന് ആഭ്യന്തരമായിരിക്കും നല്‍കുക.
ഇതിന്റെ അടിയന്തരി ചര്‍ച്ചക്കായി മുഖ്യമന്ത്രിയേയും കെപിസിസി പ്രസിഡന്റിനേയും ഹൈക്കമാന്റ് ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. ഞായര്‍,തിങ്കള്‍ ദിവസങ്ങളിലായിരിക്കും ചര്‍ച്ച നടക്കുക.
രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുന്നതോടെ സ്ഥാനം നഷ്ടപെടുന്ന തിരൂവഞ്ചൂരിനെ സ്പീക്കറാക്കാനാണ് ധാരണ. നിലവിലെ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ കെപിസിസി പ്രസിഡന്റാകും. ഗണേഷന്റെ ഒഴിവിലേക്കാണ് ചെന്നിത്തല മന്ത്രിയാവുക. ഗണേഷിന് ഇനി മന്ത്രിയാക്കേണ്ടന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതിന് പകരമായി ബാലകൃഷ്ണപിള്ളയെ ക്യബിനറ്റ് റാങ്കിലുള്ള മുന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കി കഴിഞ്ഞു.
