യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

തിരൂരങ്ങാടി : ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവിനെ തിരൂരങ്ങാടി പോലീസ് അറസ്റ്റുചെയ്തു. പുകയൂര്‍ അരീത്തോട്ടില്‍ താമസിക്കുന്നയാളാണ് പരാതിക്കാരി.

പന്താരങ്ങാടി പതിനാറുങ്ങല്‍ ചെമ്മലപ്പാറ റിയാസ് (24) ആണ് അറസ്റ്റിലായത്.
വേങ്ങരയിലെ ഒരു ടെക്‌സ്റ്റൈല്‍സിലെ ജീവനക്കാരനായിരുന്ന യുവാവ് കടയില്‍വെച്ചും, താമസസ്ഥലത്തുവച്ചും 2010 മുതല്‍ യുവതിയെ പീഡിപ്പിച്ച് വരുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

വിവാഹവാഗ്ദാനത്തില്‍ നിന്ന് യുവാവ് പിന്‍ മാറിയതിനെ തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതിനല്‍കിയത്.

Share news
error: Content is protected !!
Scroll to Top