മോഹന്‍ലാല്‍ ‘കൂതറ’യില്‍

മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘കൂതറ’യില്‍ പ്രധാന വേഷത്തിലെത്തുന്നു. യുവതാരങ്ങളായ ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, സണ്ണിവെയ്ന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പമാണ് ഇത്തവണ ലാലെത്തുന്നത്.

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിനു ശേഷം ശ്രീനാഥ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കൂതറ. ചിത്രത്തിലെ കേന്ദ്ര കഥാപാത്രം മോഹന്‍ലാലിന്റെ കരിയറിലെ ഒരു വ്യത്യസ്ഥമായ കഥാപാത്രമാകുമെന്നാണ് അണിയറ സംസാരം. ലക്ഷദ്വീപാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

മരൈക്കാര്‍ പ്രൊഡക്ഷന്‍സ് റീലോഡഡിന്റെ ബാനറില്‍ ഷാഹുല്‍ ഹമീദ് മരൈക്കാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top