മേരികോമിന് വെങ്കലം

ലണ്ടന്‍: വനിത ബോക്സിങ്ങില്‍ ഇന്ത്യയുടെ മേരികോമിന് വെങ്കലം. ലോക രണ്ടാംനമ്പര്‍ താരവും ലോക ചാമ്പ്യന്‍ഷിപ്പിലെ റണ്ണറപ്പുമായ ബ്രിട്ടീഷ് താരം നിക്കോള ആദംസിനോട് മേരി കോം സെമിയില്‍ പരാജയപ്പെട്ടു. 6-11 നാണ് മേരി കോം സെമി ഫൈനലില്‍ പരാജയപ്പെട്ടത്.
വനിതാ ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യത്തെ മെഡല്‍ നേട്ടമാണിത്.

പ്രീകോര്‍ട്ടറിലും ക്വാര്‍ട്ടറിലും അനായാസം ജയിച്ചു കയറിയ മേരിക്ക് ആതിഥേയതാരം കനത്ത വെല്ലുവിളിയാണുയര്‍ത്തിയത്. ലോക രണ്ടാംറാങ്കുകാരിയായ നിക്കോള ആദംസിന്റെ കനത്ത പഞ്ചുകള്‍ മേരിയ്ക്ക് വെല്ലുവിളിയായി. അഞ്ചുതവണ ലോകചാമ്പ്യനായ മേരി ഒളിമ്പിക്സിലും വ്യക്തിമുദ്ര പതിപ്പിച്ചാണ് ലണ്ടനില്‍ നിന്ന് മടങ്ങുന്നത്. മേരിയുടെ വെങ്കല നേട്ടത്തോടെ ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് നാലു മെഡലുകള്‍ സ്വന്തമായി.

Share news
error: Content is protected !!
Scroll to Top