HIGHLIGHTS : ദില്ലി: മെഡിക്കല്‍ ഡെന്റല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്
ദില്ലി: മെഡിക്കല്‍ ഡെന്റല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഏകീകൃത പരീക്ഷ വേണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍ അദ്ധ്യക്ഷനായ ബഞ്ചാണ് കേസ് വിധി പറഞ്ഞത്.
ഏകീകൃത പരീക്ഷ നടത്തുന്നതിനുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ സ്വകാര്യ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹരജിയിലാണ് വിധി.

നീറ്റ് പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ മെഡിക്കല്‍ ഡെന്റല്‍ കോഴ്‌സുകളില്‍ പ്രവേശനം നല്‍കാവൂ എന്നായിരുന്നു മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തീരുമാനം. സ്വകര്യ മെഡിക്കല്‍ കോളേജുകള്‍ അവരുടെ പരീക്ഷ നടത്തിയാലും നീറ്റില്‍ 60 ശതമാനം മാര്‍ക്ക് നേടണമെന്ന തീരുമാനത്തിനെതിരെയാണ് സ്വകാര്യ മാനേജ്‌മെന്റുകള്‍ ഹരജി നല്‍കിയിരിക്കുന്നത്. മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ വിധിയാണിപ്പോള്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.