മറഡോണക്ക് അമേരിക്ക വിസ നിഷേധിച്ചു

ദുബായ്: ഫുട്‌ബോള്‍ ഇതിഹാസം ഡിഗോ മറഡോണക്ക് അമേരിക്ക വിസ നിഷേധിച്ചു. അമേരിക്കയുടെ കടുത്ത വിമര്‍ശകര്‍ കൂടിയായ ക്യൂബന്‍ നേതാവ് ഫിഡല്‍ ക്യാസ്‌ട്രോയുമായും വെനിസ്വലയുടെ അന്തരിച്ച പ്രസിഡന്റ് ഹ്യൂഗോ ഷാവേസുമായും മറഡോണയുടെ സൗഹൃദത്തിന്റെ പേരിലാണ് വിസ നിഷേധിച്ചതെന്നാണ് സൂചന.

ദുബായിലുള്ള മറഡോണ കാമുകി റോഷിയോ ഒലീവ (22) മക്കളായ ഗ്യാനിയ,ഡല്‍മ എന്നിവര്‍ക്കൊപ്പം കൊച്ചുമകന്‍ ബഞ്ചമിന്റെ പിറന്നാള്‍ ഡിസ്‌നിലാന്റില്‍ ആഘോഷിക്കാനാണ് വിസക്കായി അനുമതി തേടിയത്.
രാഷ്ട്രീയ കാരണങ്ങളാലും ഇതിനു മുമ്പും മറഡോണക്ക് വിസ നിഷേധിച്ചിരുന്നതായി അമേരിക്കന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top