Section

malabari-logo-mobile

പ്രണയം പറയാന്‍ ഫെയ്‌സ് ബുക്കില്‍ പുതിയ വഴി

HIGHLIGHTS : അടക്കിവെച്ചിരിക്കുന്ന പ്രണയം വെളിപ്പെടുത്താന്‍ പ്രണയിനികള്‍ക്കും ഫെയ്‌സ് ബുക്കില്‍

അടക്കിവെച്ചിരിക്കുന്ന പ്രണയം വെളിപ്പെടുത്താന്‍ പ്രണയിനികള്‍ക്കും ഫെയ്‌സ് ബുക്കില്‍ പുതിയൊരു ആപ് -‘ക്രഷ’്. പ്രണയിനികളുടെ ആകുലതകള്‍ അകറ്റാനുള്ള ഹൈടെക് പരിഹാരമെന്നും നമുക്കിതിനെ വിളിക്കാം. ക്രഷ് മൈ ക്രഷ് എന്ന ഫെയ്‌സ് ബുക്ക് അപ്ലിക്കേഷന്റെ പിന്നില്‍ കളമശ്ശേരി സ്റ്റാര്‍ട്ട് അപ് വില്ലേജിലെ പത്തംഗ സംഘമാണ്.

102 രാജ്യങ്ങളിലായി ഈ പുതിയ ക്രഷിന്റെ ആരാധകരുടെ നിര നീണ്ടു കിടക്കുകയാണ്.

sameeksha-malabarinews

പ്രണയമുള്ളയാളുടെ പേര് രഹസ്യമായി ഫേസ് ബുക്കില്‍ രേഖപ്പെടുത്താന്‍ ഈ അപ്ലിക്കേഷന്‍ വഴി കഴിയും. ക്രഷ് ലിസ്റ്റ് എന്നാണ് ഈ രേഖപ്പെടുത്തലിന്റെ ഓണ്‍ലൈന്‍ പേര്. ഫെയ്‌സ് ബുക്കില്‍ ലഭ്യമായ ക്രഷ് ലിസ്റ്റില്‍ മറുവശവും നിങ്ങളുടെ പേര് രേഖപ്പെടുത്തിയെന്നിരിക്കട്ടെ ആ നിമിഷം ക്രഷ് നിങ്ങളോട് വെളിപ്പെടുത്തും നിങ്ങള്‍ക്കിതാ ഒരു പ്രണയിനി ഇതോടെ പ്രണയം നിറഞ്ഞ ഒരു പുതിയ പേജ് നിങ്ങള്‍ക്കായി തുറക്കുകയും ചെയ്യും. ഇനി ഒന്നിലേറെ ഇഷ്ടങ്ങള്‍ ഉണ്ടെങ്കില്‍ അതിന്റെ വിജയസാധ്യതയും ക്രഷ് പറഞ്ഞു തരും. apps.facebook.com/crushmycrush എന്ന വിലാസം വഴി ക്രഷ് ഡൗണ്‍ലോഡ് ചെയ്യാം. ഇതുവരെ ഏകദേശം ആയിരത്തോളം പ്രണയിനികള്‍ക്ക് ക്രഷ് പച്ചകൊടി വീശിയിട്ടുണ്ട്.
രണ്ടാവര്‍ഷ എഞ്ചിനിയറിങ് പഠനകാലത്താണ് ക്രഷ് എന്ന ആശയം ഉദിച്ചതെന്ന് ക്രഷിന്റെ മുഖ്യ സൂത്രധാരന്‍മാരായ ആകാശ് മാത്യുവും ആന്റണി എസ് പടയാട്ടിലും പറഞ്ഞു.

ഓണ്‍ലൈന്‍ സേവനങ്ങളുമായി കോളേജ് പഠനകാലത്ത് തന്നെ സിഐഇഡി ടെക്‌നോളജീസ് എന്ന കമ്പനിക്ക് ഈ സംഘം തുടക്കം കുറിച്ചിരുന്നു. പിടി ആന്റോ വര്‍ഗ്ഗീസ്, ജിം ജോര്‍ജ്ജ് അഖില്‍ രാജ്, ജിഷ്ണു സജി, ജോസ് ജെസ്റ്റിന്‍, അനുജിത്ത്, ജോയല്‍ ജോസഫ് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍. എല്ലാവരും എഞ്ചിനിയറങ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരാണ്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!