HIGHLIGHTS : താനൂര്‍ ഇന്നലെ പുലര്‍ച്ചെ കാറ്റിലും കോളിലുംപെട്ട് മുങ്ങിപ്പോയ അരുള്‍സീലി എന്ന ഉരുവിലെ കാണാതായ
താനൂര്‍ ഇന്നലെ പുലര്‍ച്ചെ കാറ്റിലും കോളിലുംപെട്ട് മുങ്ങിപ്പോയ അരുള്‍സീലി എന്ന ഉരുവിലെ കാണാതായ കാണാതായ അഞ്ചുപേരില്‍ രണ്ടുപേരെ കൂടി കണ്ടെത്തി. തൂത്തുകുടി സ്വദേശി ഭാസ്‌കരന്‍(50), കെനി(49) എന്നിവരെയാണ് താനൂര്‍ ഭാഗത്ത് കടലില്‍ കണ്ടെത്തിയത്. മുപ്പത്തിരണ്ട് മാറ് അകലത്തില്‍ ലൈഫ്ജാഗറ്റണിഞ്ഞ് തീരെ അവശനിലയിലാണ് മത്സ്യത്തൊഴിലാളികള്‍ ഇവരെ പുലര്‍ച്ചെ 5.30 മണിയെടെ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് താനൂര്‍ തീരത്തെത്തിച്ച കാളാട് ബഷീറിന്റെ ഉടമസ്ഥതയിലുള്ള ചെറുതോണിയിലാണ് മത്സ്യത്തൊഴിലാളികള്‍ ഇവരെ താനൂര്‍ തീരത്തെത്തിച്ചത്. ഉടനെ ഇവരെ പ്രാഥമിക ശുശ്രുഷകള്‍ നല്‍കുന്നതിനായി താനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിരൂര്‍ ഡിവൈഎസ്പി സൈതലവിയുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
ഇന്നലെ ഉരുവിലുണ്ടായിരുന്ന മറ്റ് മൂന്നപേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെട്ടുത്തി ബേപ്പൂര്‍ തീരത്തെത്തിച്ചിരുന്നു. ഇവരെ ഫറോക്ക് കോയാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൂത്തുക്കുടി സ്വദേശികളായ റംസി(40),പ്രകാശ്(37), സുരേഷ്(31) എന്നിവരാണ് ആശുപത്രിയിലുള്ളത്. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
ഇനി മൂന്നുപേരെകൂടി കണ്ടെത്താനുണ്ട് ഇവര്‍ക്കായി കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലും ബോട്ടുകളും തിരച്ചില്‍ നടത്തുന്നുണ്ടെന്ന് പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ എബ്രഹാം വി. കുര്യാക്കോസ് അറിയിച്ചു.
കവരത്തിയിലേക്ക് കെട്ടിട നിര്‍മാണ സാമഗ്രികളുമായി ബേപ്പൂരില്‍ നിന്ന് പുറപ്പെട്ട ഉരുവാണ് മുങ്ങിയത്. ഉരുവിലുണ്ടായിരുന്ന ഇരുപത് കാലികളും മുങ്ങിച്ചത്തിട്ടുണ്ട്.