ദോഹ: ഖത്തറിലെ റെഡ് ക്രസന്റ് ഓള്‍ഡ് സലാത്തില്‍ സജ്ജീകരിച്ച
മാഇദത്തു റഹ്മാന്ഇഫ്ത്താര് ടെന്റില്‍ ദിനം പ്രതി നോമ്പ് തുറക്കുന്നത് 2,800 പേര്.
ഇഫ്ത്താര്‍ പദ്ധതിക്കായി വര്‍ഷം തോറും 1,275,000 റിയാല്‍ വകയിരുത്തുന്നതായും റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഒന്നാം ദിവസം മുതല്‍ തന്നെ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കി റെഡ് ക്രസന്റ് വളന്റിയര്‍മാര്‍ സജീവമായി രംഗത്തുണ്ട്.
ദിവസവും വിവിധ മത പണ്ഡിതന്മാര് നടത്തുന്ന പ്രഭാഷണങ്ങളും ഇവിടെ നടക്കുന്നുണ്ട്. ഇതിനു പുറമെ 100 നിര്‍ധന കുടുംബങ്ങള്‍ക്കും റുമൈല ഹോസ്പിറ്റല്‍ വയോജന കേന്ദ്രത്തിലെ അന്തേവാസികള്‍ എന്നിങ്ങനെ 90 പേര്‍ക്കും നോമ്പു തുറക്കാനുള്ള വിഭവങ്ങള്‍ റെഡ് ക്രെസന്റ് എത്തിച്ചു കൊടുക്കുന്നുണ്ട്. റിയാദിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ 15,000 ഭക്ഷണ കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്. ഇതുകൂടാതെ 14 രാഷ്ട്രങ്ങളിലും ഖത്തര്‍ റെഡ്ക്രസന്റ് ഇഫ്ത്താറുകള് സംഘടിപ്പിക്കുന്നുണ്ട്.




