Section

malabari-logo-mobile

മലയാളസര്‍വകലാശാല: ആസ്ഥാനമന്ദിരം ഉദ്ഘാടനം ഇന്ന്

HIGHLIGHTS : തിരൂര്‍:തുഞ്ചെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ഇടക്കാല

തിരൂര്‍:തുഞ്ചെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ഇടക്കാല ആസ്ഥാന മന്ദിരം ഇന്ന് രാവിലെ 11 ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. തിരൂര്‍ തുഞ്ചന്‍ സ്മാരക ഗവ. കോളെജിന്റെ അഞ്ചേക്കര്‍ സ്ഥലത്താണ് കെട്ടിടം.
സര്‍വകലാശാലയില്‍ അഞ്ച് ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ ഈ വര്‍ഷം ആരംഭിക്കും. ഭാഷാശാസ്ത്രം, മലയാള സാഹിത്യപഠനം, സാഹിത്യരചന, മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം, സാംസ്‌കാരിക പഠനം എന്നിവയാണ് ആരംഭിക്കുന്നത്.
10000 ചതുരശ്ര അടിയില്‍ 1.75 കോടി ചെലവില്‍ അഞ്ച് ക്ലാസ് മുറികളുള്ള കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്. അഞ്ച് ക്ലാസ് മുറി, വൈസ്ചാന്‍സലറുടെ ആസ്ഥാനം, ലൈബ്രറി, സ്റ്റാഫ് റൂം എന്നിവയാണ് കെട്ടിടത്തിലുള്ളത്. സര്‍വകലാശാലയ്ക്ക് സ്വന്തമായി സ്ഥലം ഏറ്റെടുത്തതിന് ശേഷം നിലവിലുള്ള കെട്ടിടവും സൗകര്യങ്ങളും തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളെജിന് കൈമാറും. ഹിന്ദുസ്ഥാന്‍ പ്രീഫാബിനായിരുന്നു നിര്‍മാണ ചുമതല. 98 ദിവസം കൊണ്ട് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!