മലയാളി ഐ.ടി എഞ്ചിനിയറുടെ വധം ; കാമുകിയെ ചോദ്യം ചെയ്തു.

ബാംഗ്ലൂര്‍ : ബാംഗ്ലൂരില്‍ മലയാളിയായ ഐ.ടി എഞ്ചിനിയര്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ കൊല്ലപ്പെട്ട കാമുകിയെ പോലീസ് ചോദ്യം ചെയ്തു.

കൊലചെയ്യപ്പെട്ട ശ്രീരാഗിന്റെ കാമുകി ജെനിഫറിന് ശ്രീരാഗ് അയച്ച ഇ മെയ്‌ലുകളും ഫോണ്‍കോള്‍ വിശദാംശങ്ങളും പോലീസ് ശേഖരിച്ച് തുടങ്ങി. മൃതദേഹം കണ്ട കാറില്‍ നിന്ന് ലഭിച്ച ഗുളികകളും പോലീസ് പരിശോധനയ്ക്ക് അയക്കും.

ചൊവ്വാഴ്ച രാത്രി 8.30 മിണിയോടെയാണ് കോഴിക്കോട് മലാപറമ്പ് സ്വദേശിയായ ശ്രീരാഗ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുമ്പോള്‍ ശരീരമാസകലം സെല്ലോടേപ്പ് കൊണ്ട് വരിഞ്ഞുകെട്ടി. മുഖം പ്ലാസ്റ്റിക് കൂടിനുള്ളിലാക്കിയ നിലയിലായിരുന്നു.

പൂട്ടിയിട്ട കാറിന്റെ ചില്ല് തകര്‍ത്താണ് മൃതദേഹം പുറത്തെടുത്തത്.

കൂടുതല്‍ അന്വേഷണത്തിനായി പോലീസ് ശ്രീരാഗിന്റെ സുഹൃത്തുക്കളേയും സമപ്രവര്‍ത്തകരേയും ചോദ്യം ചെയ്തുവരുന്നു.

 

മലയാളി ഐടി എന്‍ജിനിയര്‍ കൊല്ലപ്പെട്ട നിലയില്‍

Share news
error: Content is protected !!
Scroll to Top