ടിപി വധം : അറസ്റ്റിലായ നേതാക്കള്‍ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട് : ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐഎം ഒഞ്ചിയം ഏരിയാ സെക്രട്ടറി സിഎച്ച് അശോകനെയും ഏരിയാ കമ്മറ്റിയംഗം കെ.കെ കൃഷ്ണനെയുംപോലീസ് അറസ്റ്റുചെയ്തു. അറസ്റ്റിലായ സിപിഐഎം നേതാക്കളെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ജൂണ്‍ 7 വരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

 

ഗൂഡാലോചനയില്‍ പങ്കെടുത്തെന്ന കുറ്റം ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. പാര്‍ട്ടിയുമായി ബന്ധമുള്ള കൂടുതല്‍ പേരെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന.

പടയങ്കണ്ടി രവീന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ അര്‍ധരാത്രി ഇവരുടെ വീടുകളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സി എച്ച് അശോകന്‍ മുന്‍ എന്‍ജിഒ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു.
പ്രേരണ കുറ്റം ചുമത്തി ഐപിസി 118 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. വടകര മജിസ്‌ട്രേറ്റ് കോടതിയില്‍ ഇവരെ ഹാജരാക്കി.

ഹര്‍ത്താലിന്റെ പശ്ചാത്തലില്‍ വന്‍ സുക്ഷാ ക്രമീകരണമാണ് കോടതി പരിസരത്ത് ഒരുക്കിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top