മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ അബ്ദുള്‍ റഷീദ് പുറത്തേക്ക്

HIGHLIGHTS : റഷീദിന് മന്ത്രി ഇ അഹമ്മദിന്റെ ക്ലീന്‍ ചിറ്റ് ദില്ലി : മനുഷ്യ കടത്തുമായി ബന്ധപെട്ട് സിബിഐ അനേ്വഷണം

റഷീദിന് മന്ത്രി ഇ അഹമ്മദിന്റെ ക്ലീന്‍ ചിറ്റ്

ദില്ലി : മനുഷ്യ കടത്തുമായി ബന്ധപെട്ട് സിബിഐ അനേ്വഷണം നേരിടുന്ന മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ അബ്ദുള്‍ റഷീദിന്റെ കാലാവധി നീട്ടി നല്‍കില്ലെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. പുതിയ പാസ്‌പോര്‍ട്ട് ഓഫീസറായി വിജയകുമാറിനെ നിയമിച്ചു.

അതേ സമയം അബ്ദുള്‍ റഷീദ് സിബിഐ അനേ്വഷണം നേരിടുന്ന കാര്യം ഇ അഹമ്മദ് രാജ്യ സഭയില്‍ മറച്ചു വെച്ചതായ് ആരോപണം. രാജ്യ സഭയില്‍ അച്യുതന്‍ എംപിയുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നല്‍കിയത്. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നാണ് അഹമ്മദിന്റെ മറുപടി. 2003 ജൂണില്‍ രാജ്യവ്യാപകമായി പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തുകയായിരുന്നുവെന്നും അതിന്റെ ഭാഗമായിട്ടായിരുന്നു മലപ്പുറത്തും റെയ്ഡ് നടത്തിയതെന്നും ഓഫീസറുടെ വീട്ടില്‍ നടത്തിയ പരിശോധനയിലും അസ്വഭാവികതയില്ലെന്ന് ഇ അഹമ്മദ് അച്യുതന്‍ എംപിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. അതേ സമയം മന്ത്രിയുടെ മറുപടിയില്‍ ദുരൂഹതയുണ്ടെന്ന് അച്യുതന്‍ എംപി ആരോപിച്ചു.

തിരുത്തിയ പാസ്‌പോര്‍ട്ടുകള്‍ ഉടമകള്‍ക്ക് തിരികെ നല്‍കി മനുഷ്യ കടത്തിന് ഒത്താശ ചെയ്തു തുടങ്ങിയ ഗുരുരതരമായ കുറ്റങ്ങള്‍ക്കാണ് സിബിഐ ഇയാള്‍ക്കെതിരെ അനേ്വഷണം നടത്തുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!