മമ്മുട്ടിയും മംമ്തയും ആശാശരത്തും ഒന്നിക്കുന്നു.

AIR INDIA copyAIR INDIA copyരജ്ഞിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘വര്‍ഷ’ ത്തില്‍ മമ്മുട്ടിയും മംമ്തയും ആശാശരത്തും ഒന്നിക്കുന്നു. പൂര്‍ണമായും ഒരു കുടുംബചിത്രമായ വര്‍ഷത്തല്‍ ബിസിനസുകാരനായ വേണുവിന്റെ വേഷത്തിലാണ് മമ്മുട്ടിയെത്തുന്നത്.

മമ്മുട്ടിയുടെ ഭാര്യയുടെ റോളിലാണ് ആശാശരത്ത് എത്തുന്നത്. ഡോക്ടറുടെ റോളിലാണ് മംമ്ത എത്തുന്നത്. ചിത്രത്തില്‍ വില്ലനായി ടി ജി രവിയും എത്തുന്നുണ്ട്. സുധീര്‍ കരമന , ജയരാജ് വാര്യര്‍, സുനില്‍ സുഖദ, മുത്തുമണി, സജിത മഠത്തില്‍ തുടങ്ങിയവരും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

രജ്ഞിത്ത് ശങ്കറും പ്ലേഹൗസും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുജിത്ത് വാസുദേവന്റേതാണ് ക്യാമറ.

Share news
error: Content is protected !!
Scroll to Top