മമ്പുറം മഖാമിനടുത്ത് പുഴയോരത്ത് സ്വകാര്യവ്യക്തിയുടെ അനധികൃത കയ്യേറ്റം.

തിരൂരങ്ങാടി: സ്വകാര്യ വ്യക്തി പുഴയോരത്തെ മരങ്ങള്‍ വെട്ടി മാറ്റുന്നതായി പരാതി. മമ്പുറം മഖാമിലേക്കുള്ള പാലത്തിന് വലതു വശത്തെ സ്ഥലത്താണ് സ്വകാര്യവ്യക്തിയുടെ കയ്യേറ്റം. ഇയാളുടെ സ്ഥലത്ത് നിര്‍മ്മിക്കുന്ന കെട്ടിടത്തിന് കാഴ്ച ലഭിക്കുന്നതിനായി പുഴയോരത്തെ മരങ്ങള്‍ വെട്ടിമാറ്റുകായാണത്രെ. പുഴയോരത്തെ സ്ഥലം പഞ്ചായത്തിന്റെ കൈവശത്തിലാണ്. ഈ സ്ഥലത്തെ മരങ്ങള്‍ വെട്ടി മാറ്റുന്നതിനായി ഇയാള്‍ പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പേ ഇയാള്‍ മരങ്ങള്‍ വെട്ടി മാറ്റുകയായിരുന്നു. ഇയാളുടെ ഭൂമി മണ്ണെടുത്തു നികത്തുന്നുണ്ട്. അതിന്റെ കൂടെയാണ് മരങ്ങളുടെ വെട്ടി മാറ്റലും. അനധികൃത മരം വെട്ടലിനെതിരെ നാട്ടുകാര്‍ പഞ്ചായത്തിന് പരാതി നല്‍കിയിട്ടുണ്ട്. പുഴയോരത്തെ മരം വെട്ടി മാറ്റുന്നത് പുഴയിടിച്ചിലിന് കാരണമാകുമെന്ന് പരിസരവാസികള്‍ ഭയക്കുന്നുണ്ട്.

 

Share news
error: Content is protected !!
Scroll to Top