Section

malabari-logo-mobile

ഗൂഗിളിന്റെ ഹോംപേജില്‍ മരിയ മോണ്ടിസോറി.

HIGHLIGHTS : ദില്ലി: ഇന്ന് ഗൂഗിളിന്റെ ഹോം പേജില്‍ ആദരിച്ചിരിക്കുന്നത് മരിയ മോണ്ടിസോറിയെയാണ്

ദില്ലി: ഇന്ന് ഗൂഗിളിന്റെ ഹോംപേജില്‍ ആദരിച്ചിരിക്കുന്നത് മരിയ മോണ്ടിസോറിയെയാണ്. ഇന്നവരുടെ 142-ാം ജന്മദിനമാണ്. ആരാണീ മരിയ മോണ്ടിസോറി ?

ഇന്ന് ലോകമൊട്ടുക്ക് പ്രചരിച്ച മോണ്ടിസോറി എന്ന വിദ്യഭാ്യാസരീതി വികസിപ്പിച്ചെടുത്ത വിദ്യഭ്യാസ ഗവേഷകയാണ് മരിയ. ഇന്ന് ലോകത്തെ ആയിരകണക്കിന് വിദ്യാലയങ്ങളിലാണ് മോണ്ടസോറി രീതിയില്‍ പഠിപ്പിക്കുന്നത്. കുട്ടികളിലെ ജന്മസിദ്ധമായ കഴിവുകള്‍ പുറത്ത് കൊണ്ടുവരാനും സ്വതന്ത്രമായി ചിന്തിപ്പിക്കാനുതകുന്ന പഠന രീതിയാണ് മോണ്ടിസോറി.
ഗൂഗിളിന്റെ വെള്ളിയാഴ്ചത്തെ ഡ്യൂഡില്‍ ലോഗോ എഴുതിയിരിക്കുന്നത് മോണ്ടസോറി സ്‌കൂളിലെ പഠന ടൂളുകള്‍ ഉപയോഗിച്ചാണ്.

sameeksha-malabarinews

1870 ആഗസ്റ്റ് 30 ന് ഇറ്റലിയിലാണ് മരിയ ജനിച്ചത്. ഇറ്റലിയിലെ ആദ്യ വനിത വൈദ്യശാസ്ത്ര ബിരുദധാരിയാണ് മരിയ. 1907 ല്‍ അവര്‍ മോണ്ടിസോറി വിദ്യഭ്യാസ പ്രസ്ഥനത്തിന് തുടക്കം കുറിച്ചു. അവര്‍ തന്നെ നേരിട്ട് ഇന്ത്യയടക്കമുള്ള ലോകത്തെ വിവിധ രാജ്യങ്ങളില്‍ സഞ്ചരിച്ച് തന്റെ വിദ്യഭ്യാസ രീതി പ്രചരിപ്പിച്ചു. 1952 മെയ് 6 ന് തന്റെ 81-ാംമത്തെ വയസ്സില്‍ നെതര്‍ലണ്ടില്‍ വെച്ച് അവര്‍ അന്തരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!