HIGHLIGHTS : തിരു : മന്ത്രിസഭയില്‍ ഒന്നിനും കൊള്ളാത്തവരുണ്ടെന്നും
തിരു : മന്ത്രിസഭയില്‍ ഒന്നിനും കൊള്ളാത്തവരുണ്ടെന്നും ചിലമന്ത്രിമാര്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ പിടിയിലാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ തുറന്നടിച്ചു. മുഖ്യമന്ത്രി വളരെ അധ്വാനിയാണെന്നും എന്നാല്‍ അതുകൊണ്ട് കാര്യമില്ലെന്നും അദേഹം പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ തെറ്റുകള്‍ യുഡിഎഫ് സര്‍ക്കാര്‍ ആവര്‍ത്തിക്കുകയായണെന്നും ചര്‍ച്ചചെയ്യാതെ കാര്യങ്ങള്‍ തീരുമാനിക്കുകയാണെന്നും അദേഹം കുറ്റപ്പെടുത്തി.

മന്ത്രിസഭയില്‍ ഒന്നിനു കൊള്ളാത്തവരുണ്ട് എന്നു പറഞ്ഞെങ്കിലും ആരുടെയും പേരെടുത്ത് പറയുന്നത് ശരിയല്ലല്ലോ എന്നും് സുധീരന്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പഠനക്യാമ്പില്‍ സംസാരിക്കുകയായിരുന്നു വിഎം സുധീരന്‍.