മഞ്ചേരിയില്‍ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹന വിതരണം ചെയ്തു

മഞ്ചേരി:മഞ്ചേരി നഗരസഭ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹന വിതരണം ചെയ്തു. മഞ്ചേരി ചുള്ളിക്കാട് സ്‌കൂളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സന്‍ വി.എം.സുബൈദ ഉദ്ഘാടനം ചെയ്തു.

2018-19 വര്‍ഷത്തില്‍ 15 ലക്ഷമാണ് പദ്ധതിക്ക് നഗരസഭ വകയിരുത്തിയിട്ടുള്ളത്. 19 മുച്ചക്രവാഹനങ്ങളാണ് വിതരണം ചെയ്തത്.

വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ് അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി സതീഷ് കുമാര്‍, കൗണ്‍സിലര്‍മാരായ മരുന്നന്‍ മുഹമ്മദ്, ഫിറോസ് ബാബു, ആക്കല മുസ്തഫ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എന്‍. ഖമറുനിസ എന്നിവര്‍ പങ്കടുത്തു.