HIGHLIGHTS : ദില്ലി: തന്റെ ഭാര്യയോട് ഉന്നത ഉദ്യോഗസ്ഥനോടൊപ്പം കിടപ്പറ പങ്കിടാന്‍ പ്രേരിപ്പിക്കുകയും ഉന്നതഉദ്യോഗസ്ഥന്റെ
ദില്ലി: തന്റെ ഭാര്യയോട് ഉന്നത ഉദ്യോഗസ്ഥനോടൊപ്പം കിടപ്പറ പങ്കിടാന്‍ പ്രേരിപ്പിക്കുകയും ഉന്നതഉദ്യോഗസ്ഥന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്ത കൊച്ചി നേവല്‍ ബേസിലെ നാവിക ഉദ്യോഗസ്ഥനെ പിരിച്ചുവിടാന്‍ പ്രതിരോധവകുപ്പ് മന്ത്രി എകെ ആന്റണി ഉത്തരവിട്ടു.
ദക്ഷിണ നേവല്‍ കമാന്റഡിന്റെ കൊച്ചി ആസ്്ഥാനത്തെ ലെഫ്‌നന്റ കമാന്റഡിനെതിരെയാണ് നടപടി. നാവിക ആസ്ഥാനത്തുനിന്ന് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധമന്ത്രിയുടെ നടപടി.

ഇയാള്‍ക്കെതിരെയും കൊച്ചിയിലെ നാവികബേസിനെതിരെയും ഗൗരവപൂര്‍ണ്ണമായ ആരോപണങ്ങളാണ് ഭാര്യ ഉന്നയിച്ചത്. ഭര്‍ത്താവ് സീനിയര്‍ ഉദ്യോഗസ്ഥന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ആ സ്ത്രീയുടെ ലൈംഗികാഭിനിവേശത്തിന് വഴങ്ങിയില്ലെങ്കില്‍ തന്റെ പണിപോകുമെന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി.
കുടാതെ ആഴ്ചാവസാനങ്ങളിലെ നിശാ പാര്‍ട്ടികളില്‍ ഒരു കൂട്ടം ഓഫീസര്‍മാര്‍ ഭാര്യമാരെ പരസ്പരം വച്ചു മാറി ലൈംഗികവേഴ്്ച നടത്താറുണ്ടെന്നും ആരോപിച്ചിരുന്നു.
ഇന്ത്യന്‍ നാവികസേനക്ക് ഏറെ കളങ്കമുണ്ടാക്കിയ സംഭവത്തില്‍ കേരളപോലീസ് 10 ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരുന്നു.
MORE IN പ്രധാന വാര്‍ത്തകള്‍
