ബസ്സില്‍ നഗ്നതാ പ്രദര്‍ശനം പാസ്റ്ററെ ഓടിച്ചിട്ട് പിടിച്ചു.

തിരു : ഓടികൊണ്ടിരുന്ന ബസ്സില്‍ സ്ത്രീയുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തി രക്ഷാപെടാന്‍ ശ്രമിച്ച പാസ്റ്ററെ നാട്ടുകാര്‍ ഓടിച്ചിട്ട് പടിച്ചു. വെള്ളറ കോട്ടയംവിള ഗ്രേസ് ഭവനില്‍ റോബര്‍ട്ട് ജോസിനെയാണ് നാട്ടുകാര്‍ പിടികൂടിയത്.

തിരുവനന്തപുരത്തേക്ക് പോകുകയായിരന്ന കെഎസ്ആര്‍ടിസി ബസ്സില്‍ വെച്ചായിരുന്നു സംഭവം. ഇയാളിരുന്ന സീറ്റിന് എതിര്‍ സീറ്റിലിരുന്ന യുവതിക്ക് നേരെ അശ്ലീല ആംഗ്യങ്ങള്‍ കാട്ടുകയും പിന്നീട് പാന്റ്‌സ് തുറന്നുകാട്ടുകയുമായിരുന്നു. ആദ്യം ഒന്നും പ്രതികരിക്കാതിരുന്ന യുവതി കാട്ടകട പോലീസ് സ്റ്റേഷന് സമീപമെത്തിയതോടെ ബഹളം വെക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ പാസ്റ്റര്‍ ബസ്സില്‍ നിന്ന് ഇറങ്ങി ഓടി. ഇതോടെ ബസ്സ് യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസിലേല്‍പ്പിച്ചു.

Share news
error: Content is protected !!
Scroll to Top