തൃപ്പൂണിത്തുറ: പ്രശസ്ത ചലചിത്ര താരം അഞ്ജു അരവിന്ദിന്റെ പേരില്‍ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ തിരുവനന്തപുരം സ്വദ്വേശിയെ പോലീസ് പിടിയില്‍. തിരുവനന്തപുരം ചിറയിന്‍ കീഴ് കുന്നുംപുറത്ത് വീട്ടില്‍ അസ്സീമിനെ(33) പോലീസ് പിടികൂടിയത്. തന്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി എന്ന് കാണിച്ച് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അഞ്ജു അരവിന്ദ് തൃപ്പൂണിത്തുറ പോലീസില്‍ പരാതി നല്‍കിയത്..
പ്രതി അസ്സീം ഒരു പൊതു പരിപാടിയില്‍ വെച്ചാണ് അഞ്ജു അരവിന്ദിനെ കണ്ടത്. തുടര്‍ന്ന് ഇയാള്‍ അഞ്ജുവിന് അശ്ലീല ഇ മെയില്‍ അയക്കുകയും തുടര്‍ന്ന് വിവാഹ അഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. എന്നാല്‍ ഇതിനെ ശക്തമായി താക്കീത് ചെയ്ത അഞ്ജുവിനോട് ഇയാള്‍ പ്രതികാര ബുദ്ധിയോടെ പെരുമാറുകയായിരുന്നു. അഞ്ജുവിന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും അഞ്ജുവാണെന്ന വ്യാജേന ഇയാള്‍ ഫേസ് ബുക്കില്‍ പലരുമായി ചാറ്റ് ചെയ്തതായും അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും അനേ്വഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.
പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ ഫേസ് ബുക്ക് ഉപയോഗിക്കാന്‍ വേണ്ടി മാത്രം കംപ്യൂട്ടര്‍ പഠിച്ചതാണെന്ന് പോലീസ് വ്യക്തമക്കി. ഇയാള്‍ക്കെതിരെ ഐടി ആക്ടിലെ 66 സി, 66 ഇ എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജി




