Section

malabari-logo-mobile

അസ്ഗര്‍ അലി എന്‍ജിനിയര്‍ അന്തരിച്ചു.

HIGHLIGHTS : മുംബൈ: പുരോഗമനവാദിയായ ഇസ്ലാമിക പണ്ഡിതനും സാമൂഹിക പരിഷ്‌കര്‍ത്താവുമായ അസ്ഗര്‍ അലി (74)

മുംബൈ: പുരോഗമനവാദിയായ ഇസ്ലാമിക പണ്ഡിതനും സാമൂഹിക പരിഷ്‌കര്‍ത്താവുമായ അസ്ഗര്‍ അലി (74) ചൊവ്വാഴ്ച പുലര്‍ച്ചെ സാന്താക്രൂസിലെ വസതിയില്‍ വെച്ച് അന്തരിച്ചു.

1919 മാര്‍ച്ച് 16 ന് രാജസ്ഥാനിലെ സലുമ്പറില്‍ ബോറ വിഭാഗത്തിലെ പുരോഹിതന്‍ ഷെയ്ഖ് ഖുര്‍ബാന്‍ ഹുസൈന്റെ മകനായിട്ടാണ് ജനനം.

sameeksha-malabarinews

മധ്യപ്രദേശിലെ വിക്രം സര്‍വ്വകലാശാലയില്‍ നിന്ന് സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം എടുത്ത അദ്ദേഹം 20 വര്‍ഷം മുംബൈ നഗര സഭയില്‍ എന്‍ജിനിയറായിരുന്നു. 1972 ല്‍ സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിച്ച അദ്ദേഹം സാമൂഹിക പരിഷ്‌കരണപ്രവര്‍ത്തനങ്ങളില്‍ സജീവമായി. 1977 ല്‍ തന്റെ സാമുദായിക ദാവൂദി ബോറയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2004 ല്‍ സമുദായ പ്രസിദ്ധീകരണത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ തല്‍സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടു.
ദക്ഷിണേഷ്യയിലെയും ഇന്ത്യയിലെയും വര്‍ഗീയതയ്ക്കും വര്‍ഗീയ കലാപങ്ങള്‍ക്കും എതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.

അദ്ദേഹം എഴുത്തുകാരന്‍ എന്ന നിലയിലും പ്രസിദ്ധനായി. ‘ലിബറേഷന്‍ തിയോളജി ഇന്‍ ഇസ്ലാം’ എന്ന പുസ്തകം അദ്ദേഹത്തിന് അന്താരാഷ്ട്ര ശ്രദ്ധ നേടികൊടുത്തു.
തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസ്, ദ സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്‍ഡ് സെക്യൂലറിസം എന്നീ സ്ഥാപനങ്ങളും അദ്ദേഹം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ ജീവചരിത്രമായ ‘എ ലിവിങ് ഫെയ്ത്ത്, മൈ ക്വസ്റ്റ് ഫോര്‍ പീസ്, ഹാര്‍മണി ആന്‍ഡ് സോഷ്യല്‍ ചെയ്ഞ്ച്’2011 ജൂലൈയില്‍ ഡല്‍ഹിയില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് പ്രകാശിപ്പിചത്. 52 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

നാഷണല്‍ കമ്യൂണല്‍ ഹാര്‍മണി അവാര്‍ഡും മൂന്ന് ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. മക്കള്‍
ഇര്‍ഫാന്‍, സീമ ഇന്ദര്‍വാല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!