HIGHLIGHTS : തിരു: സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട തന്റെ
തിരു: സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട തന്റെ പേഴിസണല്‍ സ്റ്റാഫിലെ അംഗങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍.
പ്രതിപക്ഷനേതാവെന്ന നിലയിലുള്ള വിഎസിന്റെ പ്രവര്‍ത്തനം തടയാനുള്ള ശ്രമമാണോ ഇതിന് പിന്നിലെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് നിങ്ങള്‍ക്കന്വേഷിക്കാമെന്നായിരുന്നു വിഎസിന്റെ മറുപടി.

മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന്്് സിപിഎം സംസ്ഥാന കമ്മിറ്റി വെച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ സിപിഎം സംസ്ഥാന കമ്മിറ്റി പുറത്താക്കിയത്.
വിഎസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷ്, പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണന്‍, അഡീഷണല്‍ പ്രൈവെറ്റ്് സെക്രട്ടറി വി കെ ശശീധരന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.