Section

malabari-logo-mobile

കമലിന്റെ ‘വിശ്വരൂപ’ത്തിനെതിരെ മുസ്ലീം സംഘടനകളും

HIGHLIGHTS : കമലഹസന്റെ റീലീസിങ്ങിനായി

ചെന്നൈ: കമലഹസന്റെ റീലീസിങ്ങിനായി ഒരുങ്ങിയിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം വിശ്വരൂപ’ത്തിനെതിരെ മുസ്ലീം സംഘടനകളും രംഗത്ത്.

ചിത്രത്തില്‍ മുസ്ലീങ്ങളെ തീവ്രവാദികളും രാജ്യദ്രോഹികളുമായി ചിത്രീകരിക്കുന്നുണ്ടോ എന്ന സംശയമാണ്. സംഘടനകള്‍ ചിത്രത്തിനു നേരെ തിരിയാന്‍ കാരണം.ഇത്് പരശോധിക്കുന്നതിനായി ചിത്രം റിലീസിങ്ങിനു മുന്‍പെ 24 മുസ്ലീം സംഘടനകള്‍ക്കു വേണ്ടി പ്രദര്‍ശിപ്പിക്കണമെന്ന് മുസ്ലീം മൂവ്‌മെന്റ്‌സ് ആന്റ് പൊളിറ്റിക്കല്‍ പാര്‍ട്ടീസ് കോണ്‍ഫെഡറേഷന്‍ ആവിശ്യപ്പെട്ടിരിക്കുകയാ ണ്..ഇതിനു തയ്യാറായില്ലങ്ങില്‍ ഈ സിനിമക്കെതിരെ രംഗത്തു വരുമെന്നും സംഘടന വ്യക്തമാക്കി,

sameeksha-malabarinews

എന്നാല്‍ ഈ സിനിമയുടെ പേരില്‍ താന്‍ ആരെയും വേദനിപ്പിക്കാനൊരുക്കമല്ലെന്നും ഈ ചിത്രം ഇസ്ലാമനെ കുറിച്ചോ തീവ്രവാദത്തെ കുറിച്ചോ അല്ല പറയുന്നതെന്നും കമല്‍ വ്യക്തമാക്കി.

റിലീസിങ്ങിലനു 12 മണിക്കൂര്‍ മുമ്പ് ചിത്രം ഡിടിഎച്ചിലൂടെ പ്രദര്‍ശിപ്പുക്കുന്നതിരെ തിയേറ്ററുടമകളും വിതരണക്കാരും രംഗത്ത് വന്നിരുന്നു. ഇതിന്റെ ഭാഗമായി കേരളത്തില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന്് തിയ്യേറ്ററുകാര്‍ വ്യക്തമാക്കിയിരുന്നു.
ഈ മാസം 10 ന് എയര്‍ടെല്‍ ഡിടിഎച്ചാണ് ചിത്രം സംപ്രേഷണം ചെയ്യുക. പൊങ്കാലക്ക് വിശ്വരൂപം തിയ്യേറ്ററുകളിലെത്തും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!