പെട്രോളിന് 3 രൂപ കുറച്ചു.

HIGHLIGHTS : ദില്ലി: പെട്രോള്‍ വില സബ്‌സിഡിയില്ലാതെ 3 രൂപയും പാചകവാതക സിലിണ്ടറിന് 54 രൂപയും കുറച്ചു. പെട്രോള്‍ വില കുറയാനുണ്ടായ പ്രധാന കാരണം ആഗോളവിപണിയിലെ ക്രൂഡ...

ദില്ലി: പെട്രോള്‍ വില സബ്‌സിഡിയില്ലാതെ 3 രൂപയും പാചകവാതക സിലിണ്ടറിന് 54 രൂപയും കുറച്ചു. പെട്രോള്‍ വില കുറയാനുണ്ടായ പ്രധാന കാരണം ആഗോളവിപണിയിലെ ക്രൂഡോയലിന്റെ വിലയിടിവാണ്.

പുതുക്കിയ വില പ്രാകാരം ദില്ലിയില്‍ സിലിണ്ടറിന് 901 രൂപയായിരുന്നു. ഇനി മുതല്‍ 847 രൂപയായിരിക്കും.

sameeksha-malabarinews

ഇത് നാലാം തവണയാണ് രണ്ടു മാസത്തിനുള്ളില്‍ പെട്രോള്‍ വിലയില്‍ കുറവ് ഉണ്ടാകുന്നത്. മാര്‍ച്ച് 16 ന് 2.40 രൂപയും ഏപ്രില്‍ ഒന്നിന് രണ്ട് രൂപയും ഏപ്രില്‍ 16 ന് 1.20 രൂപയുമാണ് വില കുറഞ്ഞത്. അതേ സമയം മാര്‍ച്ച് രണ്ടിന് 1.40 പൈസയും ഫെബ്രുവരി 16 ന് ഒന്നര രൂപയും വര്‍ദ്ധിപ്പിച്ചിരുന്നു.

രണ്ടുമാസത്തിനുള്ളില്‍ 7 രൂപയുടെ കുറവാണ് പെട്രോള്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്. 68.17 രൂപയാണ് കേരളത്തില്‍ പെട്രാളിന്റെ വില. അതേസമയം ഡീസലിന്റെ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ് ഇപ്പോഴും.

മെയ് ഒന്നുമുതല്‍ പുതുക്കിയ വില പ്രാബല്ല്യത്തില്‍ വരും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!