Section

malabari-logo-mobile

നിതാഖത്: ജില്ലയില്‍ തിരിച്ചെത്തിയത് 1065 പ്രവാസികള്‍

HIGHLIGHTS : മലപ്പുറം :

മലപ്പുറം :സൗദി അറേബ്യയില്‍ സ്വദേശീവത്കരണം മൂലം 1616 പേര്‍ കരിപ്പൂര്‍ വിമാനത്താവളം വഴി തിരിച്ചെത്തിയതായി നോര്‍ക്ക അധികൃതര്‍ അറിയിച്ചു. 1616 പേരില്‍ 1065 പേര്‍ മലപ്പുറം സ്വദേശികളാണ്. ഏപ്രില്‍ രണ്ട് മുതല്‍ 29 വരെ വിമാനത്താവളത്തിലെ ഹെല്‍പ്പ് ഡെസ്‌ക്, നോര്‍ക്കയുടെ കോഴിക്കോട് ഓഫീസ്, മലപ്പുറം കലക്റ്ററേറ്റിലെ നോര്‍ക്ക സെല്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്കാണിത്. തിരിച്ചെത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.

രജിസ്റ്റര്‍ ചെയ്തവരില്‍ 22 നും 55 നുമിടയില്‍ പ്രായമുളളവരാണധികവും. 30 ന് താഴെയുളള ചെറുപ്പക്കാരില്‍ ഭൂരിപക്ഷത്തിനും തിരിച്ച് പോകാന്‍ താത്പര്യമില്ലെന്ന് ചോദ്യാവലിയില്‍ രേഖപ്പെടുത്തിയതായി നോര്‍ക്ക കോഡിനേറ്റര്‍ ഇമ്പിച്ചിക്കോയ പറഞ്ഞു. ഹോട്ടല്‍ മേഖല, ശുചീകരണ പ്രവൃത്തികള്‍, സെയില്‍സ്മാന്മാര്‍ എന്നിങ്ങനെയായി ‘ലേബര്‍’ വിഭാഗത്തിലുള്‍പ്പെട്ടവരാണ് തിരിച്ചെത്തിയവരില്‍ ഭൂരിഭാഗവും.

sameeksha-malabarinews

ഹെല്‍പ്പ് ഡെസ്‌കില്‍ രജിസ്റ്റര്‍ ചെയ്ത് മറ്റ് ജില്ലാക്കാരുടെ കണക്ക് ഇപ്രകാരമാണ്. കോഴിക്കോട് (306), കണ്ണൂര്‍ (115), വയനാട് (36), പാലക്കാട് (74), കാസര്‍ക്കോട് (13), തൃശൂര്‍ (4), കോട്ടയം (ഒന്ന്), ആലപ്പുഴ (രണ്ട്). കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഏപ്രില്‍ രണ്ട് മുതല്‍ നോര്‍ക്കയുടെ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!