പുഴയില്‍ ഒഴുക്കില്‍ പെട്ടയാളുടെ മൃതദേഹം കണ്ടെത്തി

HIGHLIGHTS : തിരൂര്‍: ബുധനാഴ്ച വൈകീട്ട് പൊന്നാനിപുഴയില്‍ ഒഴുക്കില്‍ പെട്ട് കാണാതായയാളുടെ മൃതദേഹം

തിരൂര്‍: ബുധനാഴ്ച വൈകീട്ട് പൊന്നാനിപുഴയില്‍ ഒഴുക്കില്‍ പെട്ട് കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. വളവന്നൂര്‍ വീരാശേരിപടി നെടുവഞ്ചേരി പടിക്കല്‍ കുഞ്ഞിപരവന്റെ മകന്‍ സുബ്രഹ്മണ്യന്റെ(43) മൃതദേഹമാണ് വ്യാഴാഴ്ച വൈകീട്ട് എറ്റരിക്കടവ് പാലത്തിന് സമീപം കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട താഴെപ്പാലം ഭാഗത്ത് പുഴയില്‍ വീണ സുബ്രഹമണ്യനെ ഒഴുക്കില്‍ പെട്ട് കാണാതായിരുന്നു. നാട്ടുകാര്‍ക്കാണ് മൃതദേഹം ലഭിച്ചത്. വ്യാഴാഴ്ചയും പോലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ അധികൃതരുടെ നേതൃത്വത്തില്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു. കോണ്‍ക്രീറ്റ് തൊഴിലാളിയാണ് സുബ്രഹമണ്യന്‍. മാതാവ്: കുഞ്ഞയ്യ, ഭാര്യ: സുശീല, മക്കള്‍: സുജീഷ്,സുചിത,ഷിജിത, ഷിബിത. മരുമകന്‍: രതീഷ് (കോട്ടക്കല്‍),സഹോദരങ്ങള്‍: വേലായുധന്‍ എന്ന ഉണ്ണി, പാര്‍വ്വതി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!