Section

malabari-logo-mobile

മുന്‍ ഐജി ലക്ഷ്മണ ജയില്‍ മോചിതനായി

HIGHLIGHTS : തിരു: നെക്‌സല്‍ വര്‍ഗീസ് വധകേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു

തിരു: നെക്‌സല്‍ വര്‍ഗീസ് വധകേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വന്ന മുന്‍ ഐ ജി ആര്‍ ലക്ഷ്മണ ജയില്‍ മോചിതനായി. രണ്ടേ മുക്കാല്‍ വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും വെള്ളിയാഴ്ച രാവിലെ 6 മണിയോടെയാണ് ലക്ഷ്മണ പുറത്തിറങ്ങിയത്.

ജയില്‍ മേധാവിയുടെ ശുപാര്‍ശയെ തുടര്‍ന്ന് ലക്ഷ്മണയടക്കം 4 പേരെ ജയില്‍ മോചിതരാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. 75 വയസ്സ് തികഞ്ഞവരും ആരോഗ്യം ക്ഷയിച്ചവരുമായ തടവുകാരെ വിട്ടയക്കാമെന്ന് കേരളാ പ്രിസണ്‍സ് റൂള്‍സ് 1958 ലെ 537,538,539 ചട്ടങ്ങള്‍ പ്രകാരമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.

sameeksha-malabarinews

നെക്‌സല്‍ നേതാവായിരുന്ന വര്‍ഗീസിനെ പിടികൂടിയശേഷം വെടിവെച്ച് കൊലപെടുത്തുകയായിരുന്നുവെന്ന് വര്‍ഗീസിനെ വെടിവെച്ച കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ നടത്തിയ വെളിപെടുത്തലിനെ തുടര്‍ന്നാണ് ലക്ഷ്മണക്ക് ശിക്ഷ ലഭിച്ചത്. ലക്ഷ്മണയാണ് വെടിവെക്കാന്‍ ഉത്തരവിട്ടതെന്ന് രാമചന്ദ്രന്‍ നായര്‍ പറഞ്ഞിരുന്നു. കേസിലെ വിചാരണ നടക്കവെ രാമചന്ദ്രന്‍ നായര്‍ മരണപെടുകയായിരുന്നു.

അതേ സമയം നെക്‌സല്‍ വര്‍ഗീസിനെ വധിച്ചതില്‍ തനിക്ക് പങ്കില്ലെന്നും ലക്ഷ്മണ മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഗീസിനെ വധിക്കാന്‍ താന്‍ ഉത്തരവിട്ടിട്ടില്ലെന്നും സംഭവ സ്ഥലത്ത് താന്‍ ഉണ്ടായിരുന്നെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം നടന്നു എന്നും സിബിഐ കോടതി വിധിയില്‍ ദുരൂഹത ഉണ്ടെന്നും കേസില്‍ പുനരനേ്വഷണം വേണമെന്നും ലക്ഷ്മണ ആവശ്യപെട്ടു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!