പുല്‍വാമ ആക്രമണം; പാകിസ്ഥാനെതിരെ ശക്തമായ ആരോപണമുന്നയിച്ച് ജമ്മു കശ്മീര്‍ ഗവര്‍ണര്‍

ജമ്മു കശ്മീര്‍: പുല്‍വാമ ഭീകരാക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധമറിയിച്ച് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ആക്രമണത്തില്‍ പാകിസ്ഥാന് പങ്കില്ലെന്ന വാദം അസംബന്ധമാണെന്ന് അദഹേം പ്രതികരിച്ചു.

പാകിസ്ഥാന്റെ നിരാശയില്‍ നിന്നാണ് ഇത്തരമൊരു ഹീനമായ ആക്രമണമുണ്ടായിരിക്കുന്നതെന്നും സത്യപാല്‍ മാലിക് പറഞ്ഞു.

പുല്‍വാമയില്‍ 39 ജവാന്‍മാരുടെ ജീവന്‍ നഷ്ടമാക്കിയ ഭീകരാക്രമണത്തെ പാകിസ്ഥാന്‍ അപലപിച്ചിരുന്നു.

Related Articles