പാളത്തില്‍ സ്‌ഫോടക വസ്തു; സെന്തില്‍ അറസ്റ്റില്‍: ബോംബ് വെച്ചത് രാത്രി 12.30 മണിക്ക്

HIGHLIGHTS : കോട്ടയം: വെള്ളൂര്‍ റെയില്‍വേ

കോട്ടയം: വെള്ളൂര്‍ റെയില്‍വേ ട്രാക്കില്‍ ബോംബ് വെച്ചത് രാത്രി 12.30 മണിയോടെയായിരുന്നെന്ന് പിടിയിലായ സെന്തില്‍ പോലീസിന് മൊഴിനല്‍കി. ഇയാളും കൂട്ടാളിയായ സന്തോഷും ബൈക്കിലെത്തിയാണെത്രെ ട്രാക്കില്‍ ബോംബ് വെച്ചത്. ഇതിനുള്ള സ്റ്റീല്‍ പാത്രം വേടിച്ചത് പിറവത്ത് നിന്നാണെന്നും സെന്തില്‍ പോലീസിന് മൊഴി നല്‍കി . ഇതിന്റെ അടിസ്ഥാനത്തില്‍ സന്തോഷിന് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.

സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവര്‍ സെന്തില്‍ കുമാറിനെ ഷൊര്‍ണ്ണൂരില്‍ വെച്ച് പോലീസ് അറസ്റ്റ്  ചെയ്തിരുന്നു. ഇയാള്‍ ഒളിതാവളമാക്കിയ വീടിന്റെ തട്ടിന്‍ പുറത്തു നിന്നാണ് ഇയാളെ ഇന്ന് പുലര്‍ച്ചെ പോലീസ് പിടികൂടിയത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ രഹസ്യ താവളം കണ്ടെത്തിയത്.

sameeksha-malabarinews

ഇന്നലെ സെന്തിലിന്റെ വീട് റെയ്ഡ് നടത്തിയതില്‍ സ്‌ഫോടകവസ്തു ഉണ്ടാക്കുന്നതിനുള്ള ചില സാമഗ്രികള്‍ പോലീസ് കണ്ടെടുത്തിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!