തത്കാല്‍ ടിക്കറ്റ് മാഫിയ വീണ്ടും ; രണ്ടു പേര്‍ പിടിയില്‍

തിരൂര്‍ : തിരൂര്‍ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രമാക്കി കരിഞ്ചന്തയില്‍ റെയില്‍വേ തത്കാല്‍ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചിരുന്ന രണ്ടുപേരെ ആര്‍പിഎഫ് പിടികൂടി.

തിരൂര്‍ സ്വദേശികളായ ജാഫര്‍ (30),പി.സത്യന്‍(45)എന്നിവരെയാണ് ഈ ടിക്കറ്റ് വില്‍ക്കുന്നതിനിടയില്‍ കയ്യോടെ പിടികൂടിയത്. ആര്‍പിഎഫ് എഎസ്‌ഐ സി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ജെടിബിഎസ് സെന്ററുകള്‍ വഴിയാണ് ഇവര്‍ ആവശ്യക്കാരെ കണ്ടെത്തുന്നത്. ഓണം വെക്കേഷന്‍ സമയമായതോടെ ടിക്കറ്റൊന്നിന് 400 രൂപ വരെ അധിക തുക ഈടാക്കിയാണ് ഇവരുടെ വില്‍്പ്പന.

ഇവരെ പിന്നീട് കോഴിക്കോട് റെയില്‍വേ കോടതിയില്‍ ഹാജരാക്കി.

Share news
error: Content is protected !!
Scroll to Top