പാമോലിന്‍ കേസില്‍ വിഎസ്സിന്റെ ഹരജി ഹൈക്കോടതി തള്ളി

HIGHLIGHTS : കൊച്ചി: പാമോലിന്‍ കേസില്‍ വിഎസ്സ് അച്യുതാന്ദന്റെ ഹരജി സുപ്രീം കോടതി തള്ളി

malabarinews

കൊച്ചി: പാമോലിന്‍ കേസില്‍ വിഎസ്സ് അച്യുതാന്ദന്റെ ഹരജി സുപ്രീം കോടതി തള്ളി. മുഖ്യമന്ത്രിയെ കുറ്റ വിമുക്തനാക്കിയ വിജിലന്‍സ് കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് സതീഷ് ചന്ദ്രന്റെ ബഞ്ച് തള്ളിയത്.

sameeksha

പാമോലിന്‍ ഇറക്കുമതി കേസില്‍ ധന മന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ പ്രതി ചേര്‍ക്കാന്‍ തെളിവില്ല എന്ന വിജിലന്‍സിന്റെ വാദം ഹൈക്കോടതി അംഗീകരിക്കുയായിരുന്നു. നേരത്തെ ഈ കേസില്‍ വിഎസ് അച്യതാനന്ദനും ഐഎഎസ് ഓഫീസറായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനവും തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് വിഎസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!