HIGHLIGHTS : പരപ്പനങ്ങാടി:
പരപ്പനങ്ങാടി: പരപ്പനങ്ങാടി നെടുവ ജിഎംയുപി സ്‌കൂളില്‍ മോഷണം നടന്നു. സ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബിലാണ് മോഷണം നടന്നത്. ലാബിലെ രണ്ടു സിപിയുവും, ഒരു യുപിഎസും നഷ്ടപ്പെട്ടിട്ടുണ്ട്.
ഇന്ന് രാവിലെ സ്‌കൂളിലെത്തിയ ജീവനക്കാരാണ് മോഷണം നടന്നത് ആദ്യമറിഞ്ഞത്. ശബഌബില്‍ ശരിയാക്കാന്‍ ലാബിലെത്തിയപ്പോഴാണ് ലാബിന്റെ പൂട്ട് പൊളിച്ച് വാതില്‍ തുറന്നിട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് മോഷണം നടന്നതായി മനസിലായത്.

തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വൈകീട്ടോടെ മലപ്പുറത്തുനിന്ന് വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി.