പരപ്പനങ്ങാടി കോ ഓപറേറ്റീവ് കോളേജില്‍ സില്‍വര്‍ജൂബിലി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജ് പി.ടി.എ വകയായി നിര്‍മിച്ച സില്‍വര്‍ ജൂബിലി ബ്ലോക്ക് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ എം.എ.എ നിര്‍വഹിച്ചു . ചടങ്ങില്‍ പി.കെ അബ്ദുറബ്ബ് എം.എ.എ അധ്യക്ഷത വഹിച്ചു.
പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് സേവന മികവിന്റെ രണ്ടര പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.കോളേജിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഒരു വര്‍ഷം നീണ്ടുനിന്ന വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി.

സില്‍വര്‍ ജൂബിലിയുടെ നിത്യസ്മാരകമായി നിര്‍മിച്ച കെട്ടിടത്തിന് 1.5 കോടി രൂപ ചിലവ് വന്നിട്ടുണ്ട്.കെട്ടിടത്തില്‍ 13 ക്ലാസ്സ് മുറികളും വിശാലമായ ഓഡിറ്റോറിയവും സജീകരിച്ചിരിക്കുന്നു. ചടങ്ങില്‍ സി.അബ്ദുറഹിമാന്‍ കുട്ടി, കുട്ടിക്കമ്മു,ടി.സുരേന്ദ്രന്‍,അബ്ദുറസാഖ് ചേക്കാലി, കെ.അമൃതവല്ലി, മുഹമ്മദ് മുര്‍ഷിദ് വി.പി, എന്നിവര്‍ പ്രസംഗിച്ചു.അഡ്വക്കേറ്റ് കെ.കെ സൈതലവി സ്വാഗതവും ബുഷറ ഹാറൂണ്‍ നന്ദിയും പറഞ്ഞു.

രാവിലെ നടന്ന കോളേജ് ആര്‍ട്സ് ഫെസ്റ്റിവല്‍ സ്പെക്ട്രം 2019 സിനി ആര്‍ട്ടിസ്റ്റ് അസ്ഖറലി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ കടവത്ത് സൈതലവി,വനജ.എം,ആസിഫ് ഹുസൈന്‍ തങ്ങള്‍,ജ്യോതിഷ് എന്നിവര്‍ പ്രസംഗിച്ചു.മുഹമ്മദ് മുര്‍ഷിദ് ടി.സ്വാഗതവും ശ്രീഷ്മ പി നന്ദിയും പറഞ്ഞു.
അേേമരവാലിെേ മൃലമ

Share news
error: Content is protected !!
Scroll to Top