പരപ്പനങ്ങാടി: പരപ്പനങ്ങാടി ചാപ്പപ്പടിയില്‍ നിയന്ത്രണം വിട്ട ബസ് റോഡരികില്‍ തടഞ്ഞുനിന്നതിനാല്‍ വന്‍ അപകടം തലനാരിഴയ്‌ക്കൊഴിവായി. വ്യാഴാഴിച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.
ആലുങ്ങല്‍ കടപ്പുറത്തുനിന്നും കൂട്ടായിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് ചാപ്പപ്പടിയിലെ തീരദേശ റോഡില്‍ വെച്ച് നിയന്ത്രണം വിട്ടത്. ബസ് പത്തടിയോളം താഴ്ചയുള്ള കുഴിയിലേക്ക് മറയാതിരുന്നത് ബസിന്റെ മുന്‍ചക്രമൊഴികെയുള്ള ഭാഗങ്ങള്‍ കല്ലില്‍ തട്ടി നിന്നതും വാഹനത്തിന്റെ എഞ്ചിന്‍ ഓഫായതുകൊണ്ടുമാണ്.
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. മൂന്ന് മണിക്കൂര്‍നേരത്തെ പ്രയത്‌നത്തിനൊടുവിലാണ് ബസ് തിരികെ റോഡിലെത്തിച്ചത്.





