ബാറില്‍ അടി; ജെസ്സി റൈഡര്‍ അബോധാവസ്ഥയില്‍

ക്രസ്റ്റ് ചര്‍ച്ച്: ക്രസ്റ്റ് ചര്‍ച്ചിന് സമീപമുള്ള ബാറിന് അടുത്ത് വെച്ച് ഡല്‍ഹി ഡയര്‍ ഡെവിള്‍സിന്റെ ന്യൂസിലന്റ് താരമായ ജെസ്സി റൈഡര്‍ക്ക് അടികിട്ടി. തലക്കടിയേറ്റ റൈഡറെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകകയാണ്. അബോധാവസ്ഥയിലുള്ള റൈഡറുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. തലയോട്ടിക്കും ശ്വാസകോശത്തിനും അയാള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച രാത്രി 12.30 ഓടെയായിരുന്നു സംഭവം നടന്നത്. മറ്റുകളിക്കാര്‍ക്കൊപ്പം ബാറിലെത്തിയ റൈഡര്‍ ബാറിന് പുറത്ത് നില്‍ക്കുമ്പോള്‍ മറ്റു ചിലരുമായി വാക്കുതര്‍ക്കമുണ്ടാവുകയും പിന്നീട് ഇവര്‍ സംഘം ചേര്‍ന്ന് റൈഡറെ മര്‍ദ്ദിച്ചെന്നുമാണ് റിപ്പോര്‍ട്ട്. തലക്കേടിയേറ്റ് വീണ റൈഡറെ അക്രമി സംഘം തറയിലിട്ട് ചവിട്ടിയതായും ദൃക്‌സാക്ഷികള്‍ പറയുന്നു.

ഏറെ പ്രതീക്ഷകള്‍ നല്കി ന്യൂസിലാന്റിന്റെ ദേശീയ ടീമിലെത്തിയ ഇടം കയ്യനായിരുന്നു ജെസ്സി റൈഡര്‍.ഐപിഎല്‍ന്റെ ആറാം എഡിഷനില്‍ ഡല്‍ഹി ഡെവിള്‍സിനുവേണ്ടിയാണ് റൈഡര്‍ കളിക്കുന്നത്. നേരത്തെ പൂനെ വോറിയേഴ്‌സിനുവേണ്ടി ബാംഗ്‌ളൂര്‍ റോയല്‍ ചാലഞ്ചേര്‍സിനുവേണ്ടിയും റൈഡര്‍ ഐപിഎല്‍ കളിച്ചിട്ടുണ്ട്.

റൈഡര്‍ ഐപിഎല്‍ മല്‍സരത്തിന് വേണ്ടി മടങ്ങാനിരിക്കെയാണ് അപകടത്തില്‍പ്പെട്ടത്.

Share news
error: Content is protected !!
Scroll to Top