പണിമുടക്ക് ദിനത്തില്‍ തേഞ്ഞിപ്പലത്ത് 43 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയില്‍

പരപ്പനങ്ങാടി വില്‍പ്പനക്കായി കടത്തിക്കൊണ്ടുവന്ന 43 കുപ്പി മദ്യവുമായി യുവാവ് തേഞ്ഞിപ്പലത്ത് പിടിയില്‍. പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെകടര്‍ എംഒ വിനോദിന് എക്‌സൈസ് ഇന്റലിജെന്‍സ് നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് തേഞ്ഞിപ്പലം കോഹിനൂര്‍ സ്വദേശിയായ കറുത്തേടത്ത് വീട്ടില്‍ മുസ്തഫ(45)യെ മദ്യവുമായി പിടികൂടിയത്.

പ്രിവന്റീവ് ഓഫീസര്‍ ടി. പ്രജോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ കോഹിനൂരില്‍ വെച്ചാണ് മുസ്തഫ പിടിയിലായത്. ഇയാള്‍ മദ്യം കടത്തിക്കൊണ്ടുവന്ന സുസുക്കി ആക്‌സസ് സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പൊതുപണിമുടക്കിനോടനുബന്ധിച്ച് അവധിദിനത്തില്‍ ചില്ലറവില്‍പ്പനക്കായി എത്തിച്ചതായിരുന്നു ഇത്രയും കൂടുതല്‍ മദ്യമെന്ന് ഇയാള്‍ എക്‌സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ മുസ്തഫയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
റെയ്ഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിന്‍രാജ്,പ്രമോദ് ദാസ്, നിതിന്‍ ചോമാരി, നിതിന്‍ എംപി വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സിന്ധു പട്ടേരുവീട്ടില്‍, മായാദേവി, ലിഷ, ഡ്രൈവര്‍ സാജിദ് എന്നിവരും പങ്കെടുത്തു