നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടപ്പില്‍ 80.1 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. രാവിലെ മുതല്‍ എല്ലാ ബൂത്തുകളിലും കനത്തപോളിങായിരുന്നു. പോളിങ് സമയം കഴിഞ്ഞും ചില ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമായിരുന്നു. വോട്ടെടുപ്പ് പൊതുവെ ശാന്തമായിരുന്നു.
നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയില്‍ 80.3 % പേര് വോട്ട് രേഖപ്പെടുത്തി. അതിയന്നൂര്‍ 80.8% വും, കാരോട് 78.3% വും, കുളത്തൂര്‍78.3% വും, ചെങ്കല്‍ 80.5 %വും,തിരുപുറം 83.8% എന്നിങ്ങനെയാണ് പഞ്ചായത്തിലെ വോട്ടിങ് നില.
മണ്ഡലപുനക്രമീകരണത്തിന് ശേഷം രണ്ടാമത്തെ തെരഞ്ഞെടുപ്പാണിത്. 2011 ല്‍ ഇവിടെ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ 71.15% പേര് വോട്ട് രേഖപ്പെടുത്തിയിരുന്നു.




