HIGHLIGHTS : തിരു: നിയമസഭാ സമ്മേളനം രണ്ടാഴ്ചത്തേക്ക് വെട്ടി ചുരുക്കി. സഭ ഇനി ജൂലൈ എട്ടിന് ചേരും.
സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി സഭാനടപടികള്‍ തടസ്സപെട്ടതിനെ തുടര്‍ന്നാണ് സഭാ രണ്ടാഴ്ച്ചത്തേക്ക് വെട്ടിചുരുക്കിയത്. സ്പീക്കര്‍ ഭരണകക്ഷിയുമായി നടത്തിയ ചര്‍ച്ചയിലാണ് സഭാ സമ്മേളനം വെട്ടിചുരുക്കുവാന്‍ തീരുമാനമായത്.

അസാധാരണ കാര്യങ്ങളാണ് സഭയില്‍ നടന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ വിധേയനായി സ്പീക്കര്‍ അധഃപതിച്ചെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.