നിയമസഭാ സമ്മേളനം രണ്ടഴ്ചത്തേക്ക് വെട്ടിചുരുക്കി; ഇനി ജൂലൈ എട്ടിന്

തിരു: നിയമസഭാ സമ്മേളനം രണ്ടാഴ്ചത്തേക്ക് വെട്ടി ചുരുക്കി. സഭ ഇനി ജൂലൈ എട്ടിന് ചേരും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതേ കുറിച്ചുള്ള പ്രമേയം അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സഭ വെട്ടിചുരുക്കിയ നടപടിക്കെതിരെ പ്രതിപക്ഷം സഭക്ക് പുറത്ത് ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ചു. ഇന്നത്തെ സബ്മിഷനും ശ്രദ്ധക്ഷണിക്കലും ഒഴിവാക്കി. ധനാഭ്യര്‍ത്ഥനകള്‍ ഒറ്റയടിക്ക് പാസാക്കിയാണ് സഭ ഇന്ന് പിരിഞ്ഞത്.

സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി സഭാനടപടികള്‍ തടസ്സപെട്ടതിനെ തുടര്‍ന്നാണ് സഭാ രണ്ടാഴ്ച്ചത്തേക്ക് വെട്ടിചുരുക്കിയത്. സ്പീക്കര്‍ ഭരണകക്ഷിയുമായി നടത്തിയ ചര്‍ച്ചയിലാണ് സഭാ സമ്മേളനം വെട്ടിചുരുക്കുവാന്‍ തീരുമാനമായത്.

അസാധാരണ കാര്യങ്ങളാണ് സഭയില്‍ നടന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ വിധേയനായി സ്പീക്കര്‍ അധഃപതിച്ചെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top