നിത്യാ മേനോന്‍ അല്ലുവിന്റെ നായികയാകുന്നു

nithya-menon-allu-arjunമലയാളികളുടെ പ്രിയതാരം നിത്യാമേനോല്‍ അല്ലു അര്‍ജ്ജുന്റെ നായികയാകുന്നു. ത്രിവിക്രം ശ്രീനിവാസാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌.

ചിത്രത്തില്‍ 3 നായികമാരില്‍ ഒരാളായാണ്‌ നിത്യാമേനോന്‍ വേഷമിടുന്നത്‌. സമാന്തയും, അദാ ശര്‍മ്മയുമാണ്‌ മറ്റു നായികമാര്‍. ഹൈദരബാദില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്‌ പേരിട്ടിട്ടില്ല.തമിഴ്‌, തെലുങ്ക്‌, മലയാളം ഭാഷകളിലായിട്ടാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.

നിത്യാമേനോന്‍ ഇപ്പോള്‍ മണി രത്‌നം ചിത്രമായ ഒകെ കണ്‍മണിയില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി അഭിനയിക്കുകയാണ്‌.

Share news
error: Content is protected !!
Scroll to Top