കോഴിക്കോട്: കല്ലായി പാലത്തിലുണ്ടായി വലിയ കുഴി യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നേരത്തെ ഈ ഭാഗത്ത് ഉണ്ടായിരുന്ന ചെറിയ കുഴി അടച്ചതാണ് ഇപ്പോള്‍ വലിയ ഗര്‍ത്തമായി രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ പാലത്തിലെ ഗതാഗതകുരുക്കും രൂക്ഷമായിരിക്കുകയാണ്.
നേരത്തെ കുഴി അടച്ചതിലുള്ള അശാസ്‌ത്രീയതയാണ് വീണ്ടും കുഴിയുണ്ടാകാന്‍ കാരണമെന്നും ഇത് പൊതുമരാമത്തും, കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണെും നാട്ടുകാര്‍ ആരോപിച്ചു. കുഴി ഒഴിവാക്കാനുള്ള ശ്രമം വലിയ വാഹനകുരുക്കിനാണ് ഇടയാക്കുന്നത്. നേരത്തെ കുഴി രൂപപ്പെട്ടതിനെ തുടര്‍ന്ന് വലിയ ഗതാഗതകുരുക്ക് ഉണ്ടാകുകയും എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ കുഴി നികത്തുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന കുഴിയില്‍ ചെറിയ വാഹനങ്ങള്‍ ഇറങ്ങി കഴിഞ്ഞാല്‍ മുകളിലേക്ക് കയറാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. ഇതിന് പുറമെ നിരവധി ചെറിയ കുഴികളും പാലത്തില്‍ രൂപ്പെട്ടിട്ടുണ്ട്.




