HIGHLIGHTS : കാലിഫോര്‍ണിയ: നാസയുടെ ചൊവ്വ ഗ്രഹ പര്യവേഷണ വാഹനം ‘ക്യൂരിയോസിറ്റി’
കാലിഫോര്‍ണിയ: നാസയുടെ ചൊവ്വ ഗ്രഹ പര്യവേഷണ വാഹനം ‘ക്യൂരിയോസിറ്റി’ ചൊവ്വയിലിറങ്ങി. നാസയുടെ റൊബോട്ടിക് പേടകമാണ് ‘ക്യൂരിയോസിറ്റി’. ചൊവ്വയുടെ ഉപരിതലത്തിലെ ഗേല്‍ ഗര്‍ത്തത്തിനു മുകളില്‍ ഇടിച്ചിറങ്ങിയ പേടകം ചൊവ്വയിലെ ജീവന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലോകത്തെ അറിയിക്കാന്‍ കാരണമാകുമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ ക്യൂരിയോസിറ്റി ചൊവ്വോപരിതലത്തില്‍ ഇറങ്ങുന്നതിനെ ബഹിരാകാശ വിസ്മയം എന്നാണ് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്.
മണ്ണും പാറയുമെല്ലാം തുരന്നുള്ള പര്യവേഷണത്തില്‍ പ്ലൂട്ടോണിയമാണ് ക്യൂരിയോസിറ്റിയുടെ ഇന്ധനസെല്ലായി പ്ര വര്‍ത്തിക്കുക.

നവംബര്‍ 26 ന് വിക്ഷേപിച്ച പേടകം 56.6 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് ചൊവ്വയിലെത്തുന്നത്.