Section

malabari-logo-mobile

നെല്ലിയാമ്പതി : എംഎം ഹസ്സന്‍ കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു.

HIGHLIGHTS : തിരു : നെല്ലിയാമ്പതി യുഡിഎഫ് ഉപസമിതി

തിരു : നെല്ലിയാമ്പതി യുഡിഎഫ് ഉപസമിതി കണ്‍വീനര്‍ സ്ഥാനം കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്‍ രാജിവെച്ചു. നെല്ലിയാമ്പതി എസ്റ്റേറ്റുകളുടെ പാട്ടക്കാലാവധി സംബന്ധിച്ച പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി രൂപീകരിച്ചതായിരുന്നു ഉപസമിതി. സമിതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിവെക്കുന്നതെന്ന് ഹസ്സന്‍ വാര്‍ത്താസമമ്േളനത്തില്‍ പറഞ്ഞു.

യുഡിഎഫ് എംഎല്‍എമാരുടെ ഇന്നത്തെ നെല്ലായാമ്പതി സന്ദര്‍ശനം അച്ചടക്ക ലംഘനമാണെന്നും യുഡിഎഫ് ഉപസമിതിയുടെ പ്രസക്തി നഷ്ടപ്പെടുത്തുന്നതാണ് വിഡി സതീശന്റെ നേതൃത്വത്തില്‍ ടി എന്‍ പ്രതാപന്‍, വി.ടി ബല്‍റാം, ഹൈബി ഈഡന്‍, ശ്രേയാംസ് കുമാര്‍, കെ എ ഷാജി എന്നിവരുടെ നെല്ലിയാമ്പതി സന്ദര്‍ശനമെന്നും ഹസ്സന്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്നും അദേഹം പറഞ്ഞു. ഒരു വിഷയത്തെ കുറിച്ച് പഠിക്കാന്‍ രണ്ട് ഉപസമിതിയുടെ ആവശ്യമില്ലെന്നും ഹസ്സ്ന്‍ പറഞ്ഞു.

sameeksha-malabarinews

താന്‍ രാജിവെക്കുന്നത് മുഖ്യമന്ത്രിയുടേയും കെപിസിസി പ്രസിഡന്റിന്റെയും അറിവോടെയാണെന്ന് ഹസ്സന്‍ പറഞ്ഞു. എന്നാല്‍ ഹസ്സന്റെ രാജിയെകുറിച്ച് മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!